രാത്രി കനക്കും തോറും
ഇരുട്ട്, തന്റെ നിഗൂഢമായ
മൗനത്തിന്റെ ഗാഢത കൂട്ടും
ഉറക്കമില്ലാത്തവരുടെ പിറുപിറുപ്പ്
ഉറങ്ങാത്ത ഞാൻ കേട്ടു
ദൂരെയെവിടയോ മിന്നിമറയുന്ന
അരണ്ട വെളിച്ചങ്ങൾ
ആരെയോ തേടുന്ന പോലെ
കിഴവൻ ഫാനിന്റെ കിതപ്പിലും
ഒരു താളമുണ്ടായിരുന്നു.
എഴുതാത്ത കവിതകൾ ആരിൽ
നിന്നോ ഇറങ്ങി നടക്കുന്നത് ഞാൻ കണ്ടു.
എഴുതി മുഴുവനക്കാത്ത വരികളെ
വിഴുങ്ങി കൊണ്ട് ഞാനും
കണ്ണുകളടച്ചു...
സ്നേഹ കണ്ണൻ