test

പുസ്തകശാലയിൽ

PRARTHANA GOSH T V

ഇ-ബുക്കിനിടയിൽ മുങ്ങിതപ്പിനടപ്പാണു ഞാൻ .... സമയമില്ല !

പൈതൃക പുസ്തശാലയിൽ പോയിടാൻ,
പുസ്തകപ്പുഴുവും പൊടിയുമാണവിടമാകെ !
അലർജിയാണെങ്കിലും മടിച്ചു മടിച്ചു ഞാൻ
പൊടി തട്ടിയെടുത്തൊരു
പുസ്തകം
വായനാദിനത്തിന് സ്റ്റാറ്റസിടാൻ !
വെറുതെ താളുകൾ മറിക്കവേ...... കരയുന്നുണ്ടുള്ളിലാരോ !
തുഞ്ചനോ , കുഞ്ചനോ , വാത്മീകിയോ ?
ഹൃദയമിടിപ്പോടെ ഞാനറിഞ്ഞു.
തുടിക്കുന്നുണ്ടിപ്പോഴുമതിലൊരു വായനാ സംസ്കൃതി.
ഇല്ല;പുസ്തകവായന മരിച്ചിട്ടില്ല ! മരിക്കില്ല !
ആരും കൊല്ലാതെ കാക്കുവാൻ ഞങ്ങളുണ്ട്.

പ്രാർത്ഥന ഘോഷ് ടി.വി.
ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക്.