കുട്ടൻ നല്ല ഉറക്കത്തിലായിരുന്നു അമ്മ വന്ന് അവനെ വിളിക്കാൻ തുടങ്ങി കുട്ടാ കുട്ടാ എണിക്ക് ഇന്ന് വിഷുവാ കണികണേണ്ടേ കുട്ടൻ പതുക്കെ കണടച്ച് എണീറ്റു അമ്മ അവന്റെ കണ്ണുപൊത്തി പൂജ മുറിയിൽ എത്തിച്ചു നിറഞ്ഞ ഒഴുകുന്ന തിരിനാളത്തിൽ തലയിൽ മയിൽപ്പീലി ചുടി കള്ള ചിരിയുമായി ഒരു കുഞ്ഞി കൃഷ്ണൻ അവൻ അത് കണ്ടപ്പോൾ ഏറെ സന്തോഷമായി അത് കഴിഞ്ഞ് അവൻ ചോദിച്ചു അച്ഛൻ എവിടെ അമ്മേ ...അമ്മ ഒന്നു മിണ്ടാതായി കുട്ടൻ ചോദിച്ചു അച്ഛൻ ഇന്നും വഴക്ക് ഉണ്ടാക്കിയോ? ഒരു മിനിറ്റ് അമ്മ അവന്റെ കണ്ണുകളിൽ നോക്കി പിന്നെ അവനെ കെട്ടിപ്പിടിച്ചു കരച്ചിലായി അമ്മ കരയണ്ട ...നമ്മുടെ കഷ്ട്ടപ്പാടുക്കൾ മാറിയേക്കും. കുട്ടൻ അമ്മയേ സമാധാനിപ്പിച്ചു. പുറത്ത് പടക്കം പൊട്ടുന്നതിന്റെ ശബ്ദം അവൻ കേട്ടു അവൻ അമ്മയുടെ മുഖത്ത് നിഷ്കളങ്കമായി നോക്കി അമ്മയുടെ ഉള്ള് പിടഞ്ഞു അവൻ തോർത്ത് എടുത്ത് കുള കരയിലേക്ക് പോയി. കുട്ടാ ഇത് നിന്റെ വിഷുകോടിയണോ? രാമു ചോദിച്ചു അതെ ഇത് വിഷുക്കൊടിയ കുട്ടൻ സന്തോഷത്തോടെ പറഞ്ഞു . അല്ല ഇത് ഇവന്റെ വിഷുകൊടിയല്ല വേലു പറഞ്ഞു ഇത് ഇവന്റെ ഓണക്കോടിയ കുട്ടന് സങ്കടമായി കള്ളൻ പെരും കള്ളൻ കുട്ടുക്കാർ കളിയാക്കാൻ തുടങ്ങി സങ്കടം സഹിക്ക വയാത്തെ അവൻ വീട്ടിലേക്ക് ഓടി അവൻ അമ്മേയ കെട്ടിപ്പിടിച്ച് സങ്കടം പറഞ്ഞു. അമ്മയ്ക്ക് എന്ത് ചെയാണമെന്ന് അറിയതായായി സാരാമില്ല അടുത്ത തവണ നമ്മുക്ക് നല്ല പുത്തൻ ഷർട്ട് തന്നെ വാങ്ങാം മോൻ സങ്കടപ്പെടണ്ട അമ്മ പറഞ്ഞു. നേരം ഉച്ചയായി അമ്മേ വിഷക്കുന്നു കുട്ടൻ പറഞ്ഞു എന്നാൽ അമ്മ അടുക്കളയിൽ നിന്നു കരയുകയായിരുന്നു അവൻ അമ്മേയ കതിരഞ്ഞ് അടുക്കളയിൽ എത്തി എന്താ അമ്മേ കുട്ടനെ കണ്ടതും അമ്മ മുഖം തുടച്ചു അവൻ ചോറുകലം നോക്കിയപ്പോൾ അത് കാലിയായിരുന്നു കുട്ടൻ അമ്മയുടെ മുഖത്ത് നോക്കി അമ്മ അവെന കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി
അനഘ ബാബു
കൊയിലാണ്ടി