test

ഇത്തിരിക്കുഞ്ഞൻ ഭീകരൻ

SRAVAN M

ലോകത്താകെ പടർന്നു പിടിച്ചു
കൊറോണയെന്നൊരു രോഗം.
മനുഷ്യ കുലത്തിനൊന്നാകെ,
ഭീതി പടർത്തിയ രോഗം.
കൂട്ടം കൂടിയിരുന്നെന്നാൽ,
കൈമാറിക്കിട്ടീടുന്നൊരു രോഗം.
മാസ്കുമിട്ടും അകലം പാലിച്ചും ,
ഐക്യത്തോടെ ജീവിക്കുക നാം ..
കുട്ടികളെയാകെ വീട്ടിലിരുത്തിയ,
ഇത്തിരിപ്പോന്നൊരു വൈറസ് .
പഠനം ഓൺലൈനായല്ലോ ,
വീട്ടിൽത്തന്നെ ഇരിപ്പല്ലോ നാം
നിശ്ചിത അകലം പാലിച്ച്,
കൈയ്യും മുഖവും കഴുകീട്ട് ,
വ്യക്തിശുചിത്വം പാലിച്ചാൽ..,
ഇത്തിരിക്കുഞ്ഞൻ ഭീകരനെ
തുരത്തീടാൻ കഴിഞ്ഞീടും .
ഒന്നിച്ചു നേരിടാം നമുക്കീ മഹാമാരിയെ ...
നമ്മളൊരിക്കൽ വിജയം കൈവരിക്കുമതു നിശ്ചയം ...