test

കൂട്ടുകാരിയുടെ കഥാസമാഹാരം

AMINA PJ

മൂന്നാം ക്ലാസുകാരിയുടെ കഥാസമാഹാരം - ആസ്വാദന കുറിപ്പ്:

 

                      മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് തരിശ് ഗവ.എൽ.പി.സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അമീന പി.ജെ കഥയെഴുത്തിന്റെ ലോകത്തെ ഭാവി വാഗ്ദാനം. ഈ കൊച്ചു കഥാകാരിയുടെ 'നിലാവ്' എന്ന കഥാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു .അമീനയുടെ കഥകൾ നിഷ്കളങ്കവും ആത്മാർത്ഥവും സ്വാഭാവികവുമാണ് . ഇവ മൂന്നാം ക്ലാസുകാരിയുടെ കുഞ്ഞിക്കഥകൾ മാത്രമല്ല. സർഗ്ഗാത്മകതയുടെ ഉത്തമ ഉദാഹരണം കൂടിയാണ് . പാത്തുമ്മക്കുട്ടി എന്ന കഥ പറയുമ്പോൾ അമീന മൂന്നാം ക്ലാസിൽ നിന്ന് എത്രയോ മേലേക്ക് വളർന്നിരിക്കുന്നു. മഴ കണ്ട് കൊണ്ടിരിക്കുന്ന പാത്തുമ്മ കുട്ടിയെ വല്യുമ്മ വിളിക്കുന്നു. വല്യുമ്മക്ക് അവളുടെ മഴ കാണൽ ഇഷ്ടമാകുന്നില്ല . അമീന ,പാത്തുമ്മ കുട്ടി എന്ന കഥാപാത്രത്തിലൂടെ പ്രകൃതിയിലേക്കും മഴയിലേക്കും ഇറങ്ങി നടക്കുന്നു. വല്യുമ്മയുടേയും വല്യുപ്പ യുടേയും വർത്തമാനങ്ങൾക്കിടയിലും താടിക്ക് കൈ കൊടുത്ത് മഴയുടെ മാനം കാണുന്ന പാത്തുട്ടീ എന്ന കഥാപാത്രം അമീന തന്നെ . നിലാവ്, അമ്മിണി മോളുടെ റോസാച്ചെടി, പിണക്കം, വിശപ്പ് ,പറയാൻ മറന്നത് ,മഴവില്ല് ,നന്മ തുടങ്ങിയ കഥകൾ അടങ്ങുന്ന നിലാവ് എന്ന ഈ കൊച്ചു കഥാസമാഹാരം ഒരത്ഭുതം തന്നെ. മൂന്നാം ക്ലാസുകാരി അമീന. പി.ജെയുടെ 'നിലാവ്' പ്രസിദ്ധീകരിച്ച തരിശ് ഗവ: എൽ.പി.സ്കൂളും അഭിനന്ദനം അർഹിക്കുന്നു.

കുറിപ്പ് തയ്യാറാക്കിയത് : C. വിജയകുമാർ (ബാലസംഘം സംസ്ഥാന ജോ.കൺവീനർ)