test

പുതുമഴ

DEVNA M

മഴയ്ക്കുമുണ്ട് പലമുഖങ്ങൾ
മഴയെന്നു കേൾക്കുമ്പോൾ ഓർക്കുന്നു ഞാൻ
പ്രളയത്തിൻ ചിത്രങ്ങളെ ..
ഇപ്പോഴും കാതിൽ കേട്ടിടുന്നു
കുഞ്ഞുങ്ങളുടെ തേങ്ങലുകൾ
മനുഷ്യന്റെ നിലവിളികൾ .
ഭക്ഷണമില്ല ഉടുപ്പുമില്ല
എല്ലാം പ്രളയം കൊണ്ടുപോയി
ഇത് മഴയുടെ ക്രൂരമുഖം.
മരങ്ങൾ മുറിച്ചും
കുന്നിടിച്ചും
വയലുകൾ നികത്തി
വീടു വച്ചും
പ്രകൃതിയെ കൊന്നിടുമ്പോൾ ഈ പ്രളയം
പ്രകൃതിയുടെ പ്രതികാരമോ ????
മുറ്റത്തെത്തി തുള്ളിച്ചാടുംപുതുമഴയാണെനിക്കിഷ്ടം
നിലവിളിയില്ല കരച്ചിലില്ല
പുത്തൻ കുടയും ബാഗുമെടുത്ത്
സ്കൂളിൽ പോകുന്ന കുട്ടികളും ....
കൊറോണയെന്ന മഹാമാരിയും ....
പ്രളയമെന്ന പേടിസ്വപ്നവും
ഇല്ലാത്ത
പുതുമഴയാണെന്റെ
സ്വപ്നമെന്നും ......

- ദേവ്ന എം-
4th Std