test

നീയറിയാതെ

DAYA M

നിനവറിയാതെ നീയറിയുന്നുവോ
ഒരുപിടി തണലായി കൂടെ നടന്നവൻ
ചുരുളഴിയാത്ത രഹസ്യമുഖങ്ങളെ
അകറ്റി നിർത്താതെ
മാറോട് ചേർത്ത് നടന്നവൻ
ഹിന്ദു മുസൽമാൻ ക്രിസ്ത്യനെന്നില്ലാതെ
മനുഷ്യനോടൊപ്പം നടന്നവൻ

നിന്നെയറിയാതെ നീ പോലുമറിയാതെ
നിൻ ചിരിയിലും കരച്ചിലിലും
ഒരേ മുഖമായി നടന്നവൻ
രാവന്തിയോളങ്ങൾതൻ വഴിത്താരയിൽ
തളരാതെ പതറാതെ നടന്നവൻ

വെളുത്തനിറമോ കറുത്തനിറമോ
മനുഷ്യവഴക്കിനാൽ ശൂന്യമായ് മാറിയ
ഈ പ്രപഞ്ചത്തിൽ താഴ്‌വരയിൽ
വഴികാട്ടിയായ് നടന്നവൻ

മാഞ്ഞുപോകുന്നതെങ്ങു നീ
പറയാൻ മറന്നതോ പറയാതെ മാറ്റിവച്ചതോ
എന്നും നിൻ ഹൃദയത്തുടിപ്പിൽ
ഞാനുമുണ്ടെന്നു കരുതിക്കോട്ടെ....?