test

വീണ്ടെടുക്കാൻ

AKSHAYA AR

എൻവീടിൻ മുറ്റത്ത് തീർത്തൊരാപൂക്കളം കാണുവാൻ പൊന്നോണത്തുമ്പി വന്നെത്തി,
സമൃദ്ധിതൻ ആഘോഷമായി നാടെങ്ങും ഓണം, ഓണപ്പൂവിനെപ്പോലെ തലയുയർത്തിത്തന്നെ. ഓണപ്പുലരിയിൽ അരുമയാമെന്നമ്മ സൂര്യനെപ്പോലെ വന്നുദിക്കും , ഓരോ രാവിലും പൂക്കളം തീർക്കുവാൻ കൈകൾ കോർക്കുന്നിതാ കുരുന്നുകൾ, ഇന്നീ തിരക്കിലും ഓർക്കുന്നു അവർ, ഓണമായ്..... പൊന്നോണക്കാലം..........
പക്ഷേ.... ഇന്നിതെല്ലാം ഒരു പൂവിന്റെ സ്വപ്നമാകുന്നുവോ... പൊന്നോണത്തുമ്പി യെയും, ഓണപ്പൂവിനെയും, മാവേലിത്തമ്പുരാനെയും മറവിയിലാണ്ട മലയാളനാടിനെ വീണ്ടെടുക്കാനുള്ള സ്വപ്നം.......