test

ഓണവും പൂക്കാലവും ഒന്നുപോലെത്തുന്ന കാലം

ELAMKAVIL SURESH

ഓണവും പൂക്കാലവും
ഒന്നുപോലെത്തുന്ന കാലം

അച്ഛനെ കാത്ത് ആ വേലിക്കൽ
നിക്കണ കാലം

അച്ഛന്റെ കൈയിലെ
പൊതിയും തട്ടിപറിച്ചോടുന്നകാലം

കുഞ്ഞുടുപ്പിൻ തുണികൾ
തുന്നുവാൻ പായുന്ന കാലം

തിരുവോണനാളിൽ
രാവിലെ കുളിച്ചു
പുത്തൻ ഉടുപ്പിട്ട്
അത്തപ്പൂക്കളം ഒരുക്കുവാൻ
പോയിരുന്നകാലം

പുട്ടും പയറും കൂട്ടികുഴച്ച
ആ വിരലുകൾ നക്കി തുടച്ചകാലം

ഊക് പൊട്ടിയ നിക്കറും
വലിച്ചുകെട്ടി കൂട്ടരോടുത്തു
ഒരു തുമ്പി തുള്ളിയ കാലം

കിഴക്കു ഉദിക്കുന്ന
സൂര്യനെ പോലെ
എങ്ങോ പോയി മറഞ്ഞോരെൻ ബാല്യകാലം

ആരേലും തടഞ്ഞെങ്കിൽ
തിരികെ എത്തുമോ
ആകാലങ്ങൾ അത്രയും

ഇനി ഈ ജീവിതത്തിൽ
തിരികയുണ്ടോ ഒരു ബാല്യത്തിൻ പുലർകാലം