test

മാറ്റാനാകില്ല

KalmaKajal D R

 


ഗാന്ധിജി നമ്മുടെ മുത്തച്ഛൻ
രാജ്യത്തിന്റെ പൊൻമുത്ത്

അടിമകളാക്കി യ ബ്രിട്ടൻറെ
അടിപതറിച്ചൊരു നേതാവ്

തോക്കോ വെടിയോ ഇല്ലാതെ
അഹിംസ പടവാളാക്കീലേ

നേരും നെറിയും പകർന്നില്ലേ
ലോകമനസ്സിൻ അകതാരിൽ

വെള്ളി ക്കാശിനുകൊതിയൂറും
മാനവനിന്നും അറിയില്ല

രാഷ്ട്രപിതാവിൻ മാഹാത്മ്യം
രാജ്യത്തിന്റെ സമാധാനം

മാറുകയില്ല മറയുകയില്ല
മാററാനാരു ശ്രമിച്ചാലും