test

നൂറ്

Sanath kumar p

കഥ

 

 

 

നൂറ്

_____

 വാരിയെല്ലുകൾ ആയിരം കഷണങ്ങളായി നുറുങ്ങുന്ന വേദനയിൽ എവിടെയോ അവൾക്ക് ബോധം നഷ്ടപ്പെട്ടു. നേരിയ ബോധത്തിൽ അവൾ കുഞ്ഞിന്റെ വരവറിഞ്ഞു.വേദനയെ അവൾ ആഹ്ലാദത്തോടെ സ്വീകരിക്കുകയും ചെയ്തു. രക്തം പുരണ്ട കയ്യുറകളഴിച്ച് ഡോക്ടർ പുറത്തേക്ക് പോയി.ലേബർ റൂമിന്റെ വാതിലുകൾ സാവധാനം തുറന്നു. ഒരാൾക്കൂട്ടം തന്നെ ഉണ്ടായിരുന്നു. അതിനിടയിൽ പരിഭ്രമത്തോടെ അല്ലാതെ ഒരു മുഖം മാത്രം കൗതുകത്തോടെ തിളങ്ങുന്നുണ്ടായിരുന്നു. അവൾ മാത്രം ഡോക്ടറെ നോക്കി ചിരിച്ചു. എന്നാൽ ഡോക്ടർക്ക് ചിരിക്കാൻ ആയില്ല. അയാൾ നിസ്സഹായനായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ഡോക്ടർ കൂട്ടത്തിൽ അവളുടെ ഭർത്താവിനെ ലക്ഷ്യമാക്കി നടന്നു പ്രസവം ഒരു സ്വാഭാവികമായ കാര്യമാണല്ലോ ഞാനെന്തിന് ഭയക്കണം.

"സുമ പ്രസവിച്ചു." വലിയൊരു ഭാരം ഇറക്കി വെച്ചത് പോലെ അയാൾ നിവർന്നുനിന്നു. മുടിയെല്ലാം വടിച്ച ഒരു വൃദ്ധ ഡോക്ടറെ വളഞ്ഞു കൊണ്ട് ചോദിച്ചു "ആൺകുട്ടിയല്ലേ?"

ഡോക്ടർ അവരെ രൂക്ഷമായി ഒന്ന് നോക്കി.പിന്നെ ചിരിച്ചുകൊണ്ടിരിക്കുന്ന അവളുടെ കുഞ്ഞു മുഖത്തേക്ക് നോക്കി പറഞ്ഞു

"അമ്മ പ്രസവിച്ചു കേട്ടോ"

 അവളുടെ കുഞ്ഞു കണ്ണുകളിലെ തിളക്കം അവിടമാകെ പരന്നു എല്ലാവരും അവളെ പോലെ ചിരിക്കണം എന്ന് ഡോക്ടർ ആഗ്രഹിച്ചു.

"ഇത് സുമയുടെ മക്കൾ ആണോ?"

 "അതെ മൂത്തത് 

അമ്മയുടെ തല കണ്ടോ സുമയ്ക്ക് ആൺകുട്ടി വാഴിലെന്നു ഏതോ കൈനോട്ടക്കാരൻ പറഞ്ഞത് കേട്ട് വ്രതമെടുത്ത് മുടി പറ്റെ വെട്ടി. ഡോക്ടർ ആൺ കുഞ്ഞ് ആണോ?"

ഭാസ്കരൻ ചോദിച്ചു 

 ഡോക്ടർ അവരുടെ ചുമരിൽ ഒന്ന് തട്ടിക്കൊണ്ടു പറഞ്ഞു "ഇതിപ്പോൾ ആണെന്നോ പെണ്ണെന്നോ പറയാൻ വയ്യ നിങ്ങൾ ഒന്നിങ്ങു വരു"

അയാൾ നിശ്ചലനായി നിന്നു. ഇതുകേട്ട വൃദ്ധ ഭ്രാന്ത് എടുത്ത പോലെ തലങ്ങും വിലങ്ങും നടന്നു പിന്നെ അവിടെ ചർച്ചയായി ബഹളമായി. "കണിയാനെ ഒന്ന് വിളിക്കണം ഇത് ശാപം തന്നെ"

"അച്ഛമ്മേ "എന്തുവേണം മുടിപ്പിക്കാൻ ആയിട്ട് എന്തിനെയാ പെട്ടിട്ടുവെച്ചേക്കുന്നത് നിന്റെ അമ്മ?" അമ്മയുടെ നിറവയറിൽ തലവച്ചു കിടന്നു കുഞ്ഞുവാവയുടെ അനക്കം അറിഞ്ഞതൊക്കെയും അവൾ വേദനയോടെ ഓർത്തു. അമ്മയുടെ മുടിക്കെട്ടി കൊടുത്തതും അമ്മ വീഴാതിരിക്കാൻ അമ്മയ്ക്ക് മുമ്പേ നടന്നതും എല്ലാം അവളെ കരയിപ്പിച്ചു. എല്ലാവരും എന്തൊക്കെയോ പിറുപിറുക്കുന്നു.അമ്മ ഒന്നു പെട്ടെന്ന് വന്നിരുന്നെങ്കിൽ അച്ഛമ്മയുടെ നോട്ടം അവളെ കൂടുതൽ കരയിപ്പിച്ചു.അച്ഛൻ വരുന്നത് കണ്ടപ്പോൾ അവൾക്ക് തെല്ലും ആശ്വാസം ആയി. അവൾ അച്ഛന്റെ അടുത്തേക്ക് ഓടി വല്ലാതെ കിതച്ചു കൊണ്ട് ചോദിച്ചു "അമ്മയും കുഞ്ഞുവാവയും എപ്പോഴാ വരുന്നേ?"

"അവർ ഇപ്പോൾ വരുമല്ലോ"

അയാൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരു ആൺകുഞ്ഞിനെ കാത്തിരിക്കുന്നവരുടെ ഇടയിലേക്കാണ് ഞാൻ ഈ കാര്യം അവതരിപ്പിക്കേണ്ടത് എന്ന് ഓർത്തപ്പോൾ അയാൾ ഒന്ന് പതറി. കുഞ്ഞിന്റെ നിറം ലിംഗം രൂപം മാത്രം അറിയേണ്ട പൊതുബോധത്തിന്റെ ഒരു ഭാഗം മാത്രമാണല്ലോ താനും എന്നോർത്തപ്പോൾ അവന്റെ തല താഴ്ന്നു. ആ പൊതുബോധത്തിന് കീഴ്പ്പെട്ടു ജീവിക്കുന്നവന്റെ ചപലമായ ആത്മാവിൽ എവിടെയോ ദുരഭിമാന ത്തിന്റെ മണ്ണ് പറ്റിയത് അവൻ അറിഞ്ഞു. "എന്താ ഭാസ്കര" അയാൾ ഞെട്ടി നേർത്ത നിശബ്ദതയ്ക്കു ശേഷം അയാൾ പറഞ്ഞു "കുഞ്ഞ്..... കുഞ്ഞ് മിശ്ര ലിംഗം ആണെന്നാ ഡോക്ടർ പറയുന്നത്"

" എന്ന് വെച്ചാൽ"?

"അത് കുഞ്ഞ് ആണോ പെണ്ണോ എന്ന് തീർത്ത് പറയാൻ വയ്യ" "എനിക്കൊന്നും മനസ്സിലാവുന്നില്ല" അയാൾ തലക്ക് കൈ വെച്ച് അവിടെ തന്നെ കുത്തിയിരുന്നു "ഒന്നുകിൽ ആൺകുട്ടി അല്ലെങ്കിൽ പെൺകുട്ടി അങ്ങനെയല്ലേ സംഭവിക്കു" വൃദ്ധ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. ഇടവേളകൾ പോലും ഉണ്ടാക്കുന്ന നിശബ്ദതയ്ക്ക് നിസ്സഹായമായ കണ്ണുനീർ. 

"സർജറി വഴി ശരിയാക്കാം എന്നാ ഡോക്ടർ പറയുന്നത്."

" അതിനെ ഒരു ആൺ ആക്കാൻ പറ്റോ? "

"ഉം "

"വയറ്റിന്ന് തന്നെ അതിനെ അങ്ങ് കളഞ്ഞിരുന്നു എങ്കിൽ കുടുംബത്തിൽ ഇങ്ങനെ ഒരു ശാപം വന്നു വീഴാൻ മാത്രം എന്തു മഹാപാപമാണ് ഭഗവതി ഞങ്ങൾ ചെയ്തത്"

അവർ തലയ്ക്ക് തല്ലി കൊണ്ട് ആശുപത്രി വരാന്തയിലൂടെ തലങ്ങും വിലങ്ങും നടന്നു.പ്രത്യക്ഷത്തിൽ ഇങ്ങനെ ജനിക്കുന്ന കുഞ്ഞ് ശാപം തന്നെ വെച്ചാൽ അല്ലെങ്കിൽ ഇങ്ങനെയുള്ള കുഞ്ഞിനെ ഇടങ്ങളിൽ കൊണ്ടുപോയി നൽകിയാൽ എന്താ മാലതി സംശയിച്ചു. വേദന വേദന പാദം മുതൽ ഉച്ചവരെ വേദന ഉച്ചി വരെ സഞ്ചരിച്ചു മയക്കത്തിൽ നിന്നും വേദന അവളെ തട്ടിവിളിച്ചു

"അമ്മ എപ്പോൾ വരും" അവൾ അച്ഛന്റെ ചെറുകരയിൽ തൂങ്ങിയാടി ഡോക്ടർ തിടുക്കത്തിൽ അകത്തേക്ക് പോയി വാതിലടച്ചു അവളിൽ ഒരു നേർത്ത പുഞ്ചിരി ഉണ്ടായി. കാത്തിരിപ്പിനെ മധ്യത്തിൽ എത്തിയപ്പോൾ അയാൾ അവളെ ചേർത്തുനിർത്തി കൊണ്ട് പറഞ്ഞു

'മോളെ ഒരു നൂറു വരെ എണ് അപ്പോഴേക്കും അമ്മയും കുഞ്ഞനിയനും വരും."

 അവൾ കൗതുകത്തോടെ അച്ഛനെ നോക്കി പിന്നെ എണ്ണാൻ തുടങ്ങി

ഒന്ന് രണ്ട് മൂന്ന്

അവൾ സാവധാനം എണ്ണി ബെഞ്ചിൽ ഇരുന്നു തന്റെ കുഞ്ഞു വിരലുകൾ കൊണ്ട് പിന്നെയും പിന്നെയും എണ്ണി ഏഴു എട്ട് അച്ഛനെ നോക്കി ചിരിച്ചു. തുടർന്നു. കുഞ്ഞുവാവയെ സ്വപ്നം കണ്ടു ഒൻപത് പത്തു

വാവ തന്നെ മാത്രം നോക്കി ചിരിക്കണം എന്ന് ആശിച്ചു 12 പതിമൂന്ന് എന്നെ എണ്ണാൻ പഠിപ്പിച്ചത് അമ്മയാണ് ഇപ്പോൾ അമ്മയ്ക്ക് വേണ്ടി ഞാൻ എണ്ണുന്നു തെറ്റാൻ പാടില്ല ഉച്ചത്തിൽ എണ്ണണ്ണം

19 20 വിരലുകൾ വീണ്ടും ആവർത്തിച്ചു 30 അപ്പോഴേക്കും അവൾ വേഗത കുറച്ചു.

അമ്മ സാവധാനം വന്നാൽമതി തിരക്ക് കൂട്ടണ്ട അമ്മയ്ക്ക് വേദന എല്ലാം മാറട്ടെ. അവർ വാവയെ കുളിപ്പിക്കും പിന്നെ വെള്ള ഉടുപ്പ് ഇട്ടുകൊടുക്കും

31 അച്ഛന്റെ മടിയിൽ തലവെച്ച് അവൾ പിന്നെയും പിന്നെയും എണ്ണി. കാലിലും വിരലുകൾ ഉണ്ട് അച്ഛൻ പറഞ്ഞപ്പോൾ അവൾ ഉറക്കെ ചിരിച്ചു. നഴ്സുമാർ തിടുക്കത്തിൽ വാതിൽ തുറന്ന് പുറത്തേക്ക് പോവുകയും അതിനേക്കാൾ വേഗത്തിൽ അകത്തേക്ക് പോവുകയും ചെയ്തു 90 ഡോക്ടർ വന്നു അയാൾ നെറ്റി തടവിക്കൊണ്ട് അവളെ നോക്കി വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു ചൂട്.!

 "കുഞ്ഞ്"?

 "കുഞ്ഞു മരിച്ചു. "

 അവൾ അവസാനത്തെ വിരലും മടക്കി നൂറ്