ഒരു സ്വപ്നമായി നീ എന്നിൽ ഉണർന്നു..
എൻ ആത്മാവിൻ ഉൾകടലിൽ വെള്ളാരംകല്ലായി നീ തിളങ്ങി....
ഓരോ ഹൃദയതാളത്തിൽ നിൻ ഉഷ്മള ഗന്ധം എന്നെ പുണർന്നു....
നിനക്ക് വായിക്കാനായി ഒരു തുറന്ന പുസ്തകമായി മാറി ഞാൻ....
എന്നിട്ടും... എൻ ഉള്ളറിയാതെ ഒരു നൊമ്പരമായി നീ അകന്നു...
സ്വപ്നങ്ങളെ ഇനിയുമെന്നെ മോഹിപ്പിക്കരുതേ......
നീ പകർന്ന സ്നേഹത്തിന്ന് ഇന്ന് കയ്യ്പ്പേരുന്നു.....
പ്രതീക്ഷിക്കാതെ പെയ്യ്തൊഴിഞ്ഞ മഴയിൽ എൻ നിഴലും ഒലിച്ചുപോയി...
നനവാർന്ന മിഴികളെ തലോടി... കാലവും കടന്നുപോയി..
പിന്നെയും.... കാത്തിരിക്കുന്നു... പ്രാണൻ..ആരുടെയോ തിരിച്ചു വരവിനായി.....