കൂട്ടുകാർക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവം ഇതാ.....
അവിൽ വട
______
(അവിൽ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം ഇതാ.)
ആവശ്യമായ സാധനങ്ങൾ :
അവിൽ :ഒരു കപ്പ്
കടല പൊടി :നാല് ടേബിൽ സ്പൂൺ
അരിപ്പൊടി :രണ്ട് ടേബിൽ സ്പൂൺ
മഞ്ഞൾ പൊടി :കാൽ ടീസ്പൂൺ
മുളകു പൊടി :കാൽ ടീസ്പൂൺ
സവാള ചെറുതായി അറിഞ്ഞത് :ഒന്ന്
പച്ചമുളക് അരിഞ്ഞത് :രണ്ടെണ്ണം
കറിവേപ്പില അരിഞ്ഞത് :ഒരു തണ്ട്
വെളിച്ചെണ്ണ, ഉപ്പ് :ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം :
വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകൾ ഒരു പാത്രത്തിൽ എടുത്ത് ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക.. ഇത് ചെറിയ ഉരുളകളായി ഉരുട്ടി കൈവെള്ളയിൽ വച്ച് പരത്തിയെടുക്കുക. ഈ കൂട്ട് തിളച്ച എണ്ണയിൽ ഇട്ട് വറുത്തെടുത്തോളൂ. അവിൽ വട തയ്യാർ...