*പിന്നെ മനുഷ്യ മനസ്സുകളിലേക്ക്.*
അലകളുടെ ഒഴുക്കിൽ ചലിക്കും മനസ്സിനാൽ
ചിന്തിച്ചു നിനക്കും അനാഥയാണവൾ
എങ്കിലും ചിരിക്കുന്ന മാനവും
കരയുന്ന മേഘവും പൊഴിയുന്ന വാക്കുകളും
ഒരമ്മയെപ്പോലെ ശുശ്രൂഷിക്കുന്നുണ്ടളെ
ഒരു ചിത്രശലഭത്തിൻ ചിറകുപോലെ
പലവർണമുണ്ട് അവളുടെ ഹൃദയത്തിന്
വനത്തിൻ്റെ രോദനം
പുഴയുടെ തേങ്ങലും
അലപോലെ ഒഴുകിയെത്തും ആ
ഹൃദയത്തിലേക്ക്
പല വർണങ്ങൾ സ്നേഹമായും വിഷമമായും
ക്ഷോഭമായും പുറത്തുവരുമ്പോൾ
ഈറനണിയുന്നു അരുവിയുടെ കണ്ണുകൾ
ആ വിഷാദഭാവം നന്മയായി ഒഴുകി
കടലുകളിലേക്ക് സമുദ്രങ്ങളിലേക്ക്
പിന്നെ മനുഷ്യമനസ്സുകളിലേക്ക്.....
കൃഷ്ണേന്ദു ടി.എൻ.