test

നാളെയുടെ പ്രതീക്ഷ

Kavya B S

നാളെയുടെ പ്രതീക്ഷ 

 

സ്നേഹലോകമേ.....

നീ ഞങ്ങളിലേകുമീ ദിനങ്ങൾ 

ഏതോപാപക്കറപുരണ്ടതാ-

വാം

കാലമെന്നയീപുസ്തകത്താ-ളിലെ

ഏടിനാൽ തീർത്ത ദുരന്തങ്ങളാമിവ...

കാലം മാറിക്കൊണ്ടിരിക്കുമ്പോഴിതാ

മനുഷ്യന്റെ കോലവും മാറിടുന്നു...

വെന്തെരിയുന്നയീ തീച്ചൂളയിലൂടെ 

കൈകോർത്തുപിടിച്ചു

പോകും നാം 

മഹാമാരിയുടെ ഇരുളിമ 

കൊച്ചുങ്ങളെയും വേട്ടയാടിടുമ്പോൾ

ഇന്നീപരീക്ഷണങ്ങൾക്കിട-

യിൽ

നാളെയുടെ പ്രതീക്ഷയിൽ ഞാനും 

                   കാവ്യ ബി എസ്