സത്യം വിജയിക്കും
*********************
ദേവരാജ്യം ഒരു സുന്ദരമായഗ്രാമമായിരുന്നു'ആ കൊച്ചുഗ്രാമത്തിലെ ആളുകൾ വളരെയേറെ സ്നേഹത്തോടെ പരസ്പരം അറിഞ്ഞാണ് കഴിഞ്ഞിരുന്നത്. അവിടെ ഒരു സുന്ദരനായ യുവാവുണ്ടായിരുന്നു'രഘുറാം എന്നായിരുന്നു പേര്. ആ ഗ്രാമത്തിലെ തന്നെ ഏറ്റവും ശക്തിശാലിയും വിനയമുള്ളവും സ്നേഹസമ്പന്നനും ദാനശീലനും ബുദ്ധിമാനുമായിരുന്നു റാം. ആളുകൾ എന്തു വേണമെന്നും പറഞ്ഞാലും റാം അത് നിഷേധിക്കില്ലായിരുന്നു. സ്വന്തം ഹൃദയം പോലും നാട്ടുകാർക്ക് നൽകാൻ തയ്യായിരുന്നു അവൻ.. എല്ലാവർക്കും തുണയായി ജീവിച്ചു. ആപത്തിൽ പെട്ടവരെ രക്ഷിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും തെറ്റായ വഴിയിൽ സഞ്ചരിക്കുന്നവരെ നേർവഴിക്ക് നടത്തുകയും ഒക്കെയായിരുന്നു അവന്റെ ജോലി '' ഏതൊരു ഗ്രാമത്തിലും ഉള്ളതുപോലെ തന്നെ ഈ ഗ്രാമത്തിലും ഒരു വില്ലൻ ഉണ്ടായിരുന്നു.ഹംസൻ'. വളരെ ശക്തിമാനും അഹങ്കാരിയും ലഹരിക്കടിമയുമായിരുന്നു. തന്നെക്കാൾ ശക്തിമാനും ആളുകൾ ഇഷടപ്പെടുന്നവനുമായ റാമിനോട് ഹംസ ന് അസൂയയായിരുന്നു. എങ്ങനെയെങ്കിലും അവനെ കൊല്ലണമെന്നായിരുന്നു ഹംസന്റെ ചിന്ത.ഒരു ദിവസം ഹംസനൊരു ബുദ്ധിയുദിച്ചു. ആ നാട്ടിലെ ആരെയെങ്കിലും കൂട്ടുപിടിച്ചാൽ റാമിനെ വകവരുത്താനാവും എന്ന് മനസിലായി. പണവും ലഹരിയും കൊടുത്ത് 3 പേരെ തന്റെ വരുതിയിലാക്കി. കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്ത് അവരെ റാമിനടുത്തേക്കയച്ചു..
അതിലൊരാൾ തന്റെ മകന്റെ ഹൃദയം തകരാറിലാണെന്ന് ഹൃദയം നൽകണമെന്നും കരഞ്ഞപേക്ഷിച്ചു
രണ്ടാമൻ തന്റെ ഇരു വൃക്കകളും തകരാറിലാണെന്നും വൃക്ക നൽകണമെന്നും അപേക്ഷിച്ചു.മൂന്നാമത്തെ ആളുടെ ആവശ്യവും വൃക്ക തന്നെയായിരുന്നു. അവരുടെ വാക്കുകൾ കേട്ട് മനസ്സലിഞ്ഞ റാം അവർക്ക് തന്റെ വൃക്കകളും ഹൃദയവും നൽകാമെന്ന് പറഞ്ഞു. പക്ഷെ നാട്ടുകാർ അതിന് സമ്മതിച്ചില്ല. റാം അത് നൽകാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു. നാട്ടുകാർ റാമിന്റെ വാക്കുകൾ കേട്ട് നിരാശരായി '
അങ്ങനെയിരിക്കെ റാമിന്റെ നാട്ടുകാരൻ കുളക്കടവിലൂടെ പോവുമ്പോൾ ആരൊക്കെയോ റാമിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടു.. ചെന്നു നോക്കുമ്പോൾ ഹംസനും കൂട്ടരുമായിരുന്നു. റാമിനെ കൊല്ലാനുള്ള അവരുടെ കെണിയായിരുന്നു അതെന്ന് അയാൾക്ക് മനസിലായി .. ഓടിച്ചെന്ന് റാമിനോടെല്ലാം പറഞ്ഞു
" നടക്കാനുള്ളത് എല്ലാം നടക്കും" എന്ന ചിരിയോടു കൂടിയുള്ള മുപടിയായിരുന്നു റാം നൽകിയത്.. അവരുടെ കെണിയാണതെന്നറിഞ്ഞിട്ടും റാം ശസ്ത്രക്രിയക്ക് തയ്യാറായി..റാമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഓപ്പറേഷൻ നടത്താഡോക്ടർമാരും ഹംസന്റെ ആളുകളായിരുന്നു. റാമിനെ മയക്കാതെ തന്നെ നെഞ്ചു കീറി. പക്ഷെ അത്ഭുതം റാമിന് ഹൃദയം ഇല്ലായിരുന്നു. പിന്നീട് വൃക്ക യെടുക്കാൻ ശ്രമിച്ചു., വീണ്ടും അത്ഭുതം അവന് വൃക്കകളും ഇല്ലായിരുന്നു.. ഡോക്ടർമാർ പേടിച്ചോടി.. ആ സമയം റാം ചിരിച്ചു കൊണ്ട് തന്റെ ശരീരത്തിലെ കീറിയ ഭാഗങ്ങൾ തുന്നികൊണ്ടിരുന്നു
നയന. കെ സി