test

ഓൺലൈൻ വിദ്യാഭ്യാസം ഓൺ ലൈനോ? ഓഫ് ലൈനോ?

Vaigalakshmi

ഓൺലൈൻ വിദ്യാഭ്യാസം
ഓൺ ലൈനോ? ഓഫ് ലൈനോ?
ക്രമാതീതമായ ശാസ്ത്രസാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ആനുപാതികമായി ലോകവും അടിമുടി മാറുകയാണ്. ഇന്നലെ വരെ ഓഫ് ലൈൻ വിദ്യാഭ്യാസം ലഭിച്ചുകൊണ്ടിരുന്ന നമ്മൾ ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് ചുവടു വച്ചിരിക്കുന്നു. മാനവരാശിയെ അടിമുടി മാറ്റിമറിച് കൊണ്ടിരിക്കുകയാണ് covid-19. ഇതോടെ എല്ലാ മേഖലകളിലും നിർണായകമായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അതുപോലെ മാറ്റത്തിന് വിധേയമായ ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. രാജ്യത്തെ വിദ്യാലയങ്ങൾ എപ്പോൾ പുനർ പ്രവർത്തിക്കും എന്ന കാര്യത്തിൽ ഇപ്പോഴും പൂർണമായി തീരുമാനമുണ്ടായിട്ടില്ല. ഈ സന്ദർഭത്തിലാണ് ഓൺലൈൻ വിദ്യാഭ്യാസം എന്തുകൊണ്ട് രാജ്യത്ത് തുടങ്ങി കൂടാ എന്ന് ആലോചിക്കുന്നത്. ഇന്ന് എല്ലാ വിദ്യാഭ്യാസ മേഖലകളിലും ഓൺലൈൻ പഠനം വ്യാപകമായി കഴിഞ്ഞിരിക്കുന്നു.
മോനേ നീ ടീവി ഓഫ് ആക്കി പോയിരുന്നു പഠിക്ക്,ഏതുനേരവും ഇതിനകത്തു കുത്തി കൊണ്ടിരിക്കാതെ പുസ്തകം തുറന്ന് എന്തെങ്കിലും വായിച്ചേ............. കഴിഞ്ഞ ഒന്നര വർഷത്തിനു മുമ്പ് വരെ ഭൂരിഭാഗം രക്ഷിതാക്കളും ഇങ്ങനെയായിരുന്നു. എന്നാൽ ഇപ്പഴോ... എല്ലാം മാറി കഴിഞ്ഞു. മൊബൈൽ ഫോണുകളാണ് നമ്മുടെ ഇപ്പോഴത്തെ പ്രധാന പാഠപുസ്തകം. ഒരു ചെറിയ പിഡിഎഫ് തുറന്നാൽ പാഠപുസ്തകത്തിലെ ഭാഗങ്ങൾ ഫോണിൽ ഇരുന്നു പഠിക്കാം.
ഹൈടെക് വിദ്യാലയങ്ങൾ പോലെ ഹൈടെക് വിദ്യാഭ്യാസ രീതിയിലൂടെ ആണ് നാമിപ്പോൾ കടന്നുപോകുന്നത്. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഓൺലൈൻ വിദ്യാഭ്യാസരീതി പുതിയ വഴികൾ തുറന്നു തന്നിട്ടുണ്ട് എന്നതിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. നമ്മുടെ പഠനം നിലക്കാതിരിക്കാൻ വേണ്ടി കഠിനപ്രയത്നം ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മുടെ അധ്യാപകരും നമ്മുടെ സർക്കാരും. ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം മുന്നോട്ടു വയ്ക്കുന്ന ഗുരുതര വെല്ലുവിളികളെക്കുറിച്ച് നാം ഈ സാഹചര്യത്തിൽ മറന്നുകൂടാ. ഓൺലൈൻ പഠനം ശാശ്വതമല്ല. നമ്മുടെ വിദ്യാഭ്യാസം നിലക്കാതെ ഇരിക്കാനുള്ള മാർഗ്ഗങ്ങളാണ് അവ. ഇനി അങ്ങോട്ട് ഓൺലൈൻ വിദ്യാഭ്യാസം മാത്രം മതി എന്ന് നാം ചിന്തിക്കരുത്. നാം ഇപ്പോൾ നേരിടുന്ന മഹാമാരിയെ മറികടക്കാനുള്ള മാർഗം എന്നതിനപ്പുറം വലിയ സാമൂഹിക ആഘാത ങ്ങളിലേക്ക് ആണ് ഓൺലൈൻ പഠനം പോകുന്നത്.
പുസ്തകങ്ങളിൽ നിന്നും മാത്രമല്ല നമുക്ക് അറിവ് ലഭിക്കുക വിദ്യാലയങ്ങളിൽ നിന്നും ആണ്. സാധാരണഗതിയിൽ നാം കൂടുതൽ സമയം ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. കൂട്ടുകാരോട് ഒപ്പം ആർത്തുല്ലസിച്ച് നിമിഷങ്ങളും പിണങ്ങിയ നിമിഷങ്ങളും അധ്യാപകരുടെ ചൂരൽ പ്രയോഗത്തിനു ശാസനയ്ക്കും വിധേയമായ അങ്ങനെ അനവധി മനോഹരമായ മുഹൂർത്തങ്ങളാണ് ഓൺലൈൻ പഠനം നഷ്ടപ്പെടുത്തുന്നത്. തുടർച്ചയായ മൊബൈൽ ഫോണിന്റെ ഉപയോഗം ഒരു വെല്ലുവിളിയാണ്. ഏതൊരു നാണയത്തിനും ഇരുവശങ്ങളാണ് ഉള്ളതുപോലെ ഓൺലൈൻ സാങ്കേതികവിദ്യയും രണ്ടു മുഖങ്ങളുണ്ട്. ഇനി ഇങ്ങനെ എത്ര നാൾ തുടരും എന്നറിയില്ല.പാഠപുസ്തകങ്ങൾ നമ്മുടെ കൈകളിൽ തന്നെയുള്ളത് പരീക്ഷാസമയത്ത് പകർത്തിയെഴുതുന്ന പ്രവണത കൂടുന്നുണ്ട്. അവിടെ നാം മറന്നുപോകുന്ന ഒരു പ്രധാന മൂല്യമാണ് ആത്മാർത്ഥതയും സത്യസന്ധതയും. നമ്മുടെ കഴിവിനെ പരമാവധി പരിശ്രമിക്കുക എങ്കിൽ ഉറപ്പായും വിജയം നമ്മെ തേടിയെത്തും.
ഈ കോവിഡ് കാലം എല്ലാവരും എല്ലാ മേഖലകളിലും വേദനിപ്പിക്കുന്ന ഓർമപ്പെടുത്തലുകളാണ് ഉണ്ടാക്കിയത്. നമ്മുടെ ഇടയിലുള്ള അനവധി ആളുകളുടെ സ്വപ്നങ്ങളാണ് ഈ മഹാമാരി നശിപ്പിച്ചത്. നമുക്ക് പ്രിയപ്പെട്ടതെല്ലാം കൊണ്ടുപോയി. തിക്കുംതിരക്കും ശബ്ദ ലഹളകൾ കൊണ്ട് മറന്നു പോകാൻ ഉള്ളതല്ല ജീവിതം എന്ന തിരിച്ചറിവാണ് ഈ കാലഘട്ടം നമ്മെ ഓർമ്മപ്പെടുത്തുന്നത്. അതുകൊണ്ട് സോപ്പിട്ട് ഗ്യാപ്പിട്ട് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ് പാലിച്ചുകൊണ്ട് മുന്നോട്ടു പോവുക. ബെൽ അടിക്കുമ്പോൾ ക്ലാസ്സിൽ കയറാൻ മറക്കല്ലേ.........
വൈഗ ലക്ഷ്മി
മുതുകാട് മേഖല