അച്ഛൻ സമ്മാനിച്ചതാണ്
അവൾ ഏറെ മോഹിച്ച് സ്വന്തമാക്കിയ പൊൻ ചിലങ്ക
സ്വർണമണികൾ നിറഞ്ഞത്
സ്നേഹത്തിൻ ചുവപ്പ് കലർന്നത്.
ഉറങ്ങിയതും ഉണർന്നതും
അതിനൊപ്പമായിരുന്നു.
കുഞ്ഞുകാലുകളിൽ അത് അണിയുമ്പോൾ
ഈരേഴു ലോകവും
കാൽച്ചുവട്ടിൽ എത്തിയെന്ന്
തോന്നാറുണ്ട്.
നൂറുപുഴകൾ ഒരുമിച്ചൊഴുകുന്ന
ശബ്ദമാണ് ആ ചിലങ്കയ്ക്ക്.
അവളതണിയുമ്പോൾ
പുഞ്ചിരിയുടെ പൊൻനിലാവ്
അവൾ പോയി മറഞ്ഞപ്പോൾ ബാക്കിയായത്
ചുവന്ന നിറമുള്ള ചിലങ്ക മാത്രം