വിരലുകൾക്കിടയിൽപ്പോലും
വിടവൃകളിടാതെ
കൈകൾക്കുള്ളിൽ
അടക്കിപിടിച്ചിരുന്നിട്ടും
എന്തൊക്കയോ ചിലത്
ചേർന്നുപോകും പോലെ...
ചില്ലകളിൽ വെയിലേൽക്കാതെ
തണലിട്ടു കാത്തിട്ടും
ശിഖരങ്ങളിൽ നിന്ന്
എന്തൊക്കയോ ചിലത്
കൊഴിഞ്ഞങ് പോകും പോലെ
ആർക്കുമാർക്കും വായിക്കാനാവാത്ത വിധത്തിൽ
ആകാശത്തെഴുതിവെച്ചിട്ടും എന്തൊക്കയോ ചിലത് മാഞ്ഞുപോകും പോലെ
ചുവന്ന വസന്തകാലം
എത്രനാൾ കാത്തിട്ടും വിരിയാത്ത
വകമൊട്ടുപോലെ എന്തൊക്കയോ ചിലത് വാടികരിഞ്ഞ് പികുംപോലെ...
എത്ര തഴുകിയിട്ടും
എത്ര മഴകൊണ്ടിട്ടും
തളിർക്കാതെ നന്ത്യയാർട്ടം പോലെ
എന്തൊക്കയോ ചിലത്
വാടികരിഞ്ഞുപോകും പോലെ...
എന്റെ പുസ്തക താളുകൾക്കിടയിൽ
മാനം കാണാതെ
എത്ര നാൾ സൂക്ഷിച്ചിട്ടും പഴകിയ ഒരോർമപ്പോൽ
എന്തൊക്കയോ ചിലത്
ചിതലരിച്ചു പോകും പോലെ...
കഥപോലെ ഹൃദയത്തിൽ തലോടിയിട്ടും
എന്തൊക്കയോ ചിലത്
കവിത പോലെയെങ്ങോട്ടോ
ഓടി
ഒഴികിപ്പോകും പോലെ..