test

അവൾ

Geethika K G

അവൾ

 

 

അവൾ'

കാമകൈകളാൽ ക്രൂശിക്കപ്പെട്ടുമ്പോഴും 

രക്ത കറകളാൽ നീറുന്ന

 പുകയിലും

 അവൾ അറിഞ്ഞിരുന്നു ആ പുരുഷ സ്വരൂപങ്ങൾ....

 ഇരുളിൻ്റെ ഭാണ്ഡങ്ങൾ ചുമന്നവൾ'

കൈവിട്ട രാത്രികൾ മായാത്തൊരോർമ്മകൾ'

നീറി പുകയുന്നു ഇനിയും മരിക്കാതെ...

 'കത്തിജ്വലിക്കുന്നു മനസിലെ ആഴികൾ'

മായാത്ത കനലായി ഹൃദയ തടങ്ങളിൽ...

'എന്നാൽ'

'ചുണ്ടുകൾ അവളെ മൂകമാക്കീടുന്നു'

'അവളാണ് പെങ്ങൾ, അവളാണ് ഭാര്യ, അവളാണൊരമ്മ'

എന്നാൽ കാമ ഭ്രാന്തന്മാർ കൽപ്പിച്ചു നൽകുന്നു 

'അവളാണ് വേശ്യ'

 'അവളാണ് ഭ്രാന്തി '

അട്ടഹസിക്കുന്ന വഴിയോര കാഴ്ച്ചകൾ,

 അടിമപ്പെടുത്തുന്ന ഹൃദയത്തുടിപ്പുകൾ,

കാമഭ്രാന്തത്താൽ ഇനിയും സമൂഹം ഉറക്കെ പറയുന്നു.

"അവളാണ് ഭ്രാന്തി".......

"അവളാണ് വേശ്യ".......

 

-Geethika.k.g-