അവൻ!?
"ഓർമ്മകൾ ചിതലരിക്കാതിരിക്കാൻ, ഇന്നും ഇടയ്ക്കൊക്കെ ഞാൻ അതിന് വെള്ളവും വളവും പ്രകാശവും നൽകുന്നു "....... ഒരു ഭാഗം നോക്കുകയാണെങ്കിൽ, തന്നേക്കാൾ പ്രിയപ്പെട്ടതായി തനിക്ക് മറ്റൊന്നില്ല എന്നും തിരിച്ചറിയുന്നു. ഒരുപാടു കാലം ജീവിച്ചത് കൊണ്ടൊന്നും കാര്യം ഇല്ല.. യവ്വനത്തിൽ മരണപെട്ടുപോകുന്ന ഒരുപാട് പേരുണ്ട്, മറയ്ക്കപ്പെടാൻ പിന്നെ ഒരുപാട് കാലം കഴിയുന്നു എന്നുമാത്രം...!
ആഗ്രഹങ്ങളെല്ലാം നടന്നു മരണപെടുക ഒരു സത്യമായ കാര്യം ആണോ എന്ന് ഒരുപാട് ചിന്തിച്ചു?.... ആർക്കു നേടാനാവും?????
കണ്ണ് തുറന്നു നോക്കുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ട്. അമ്മയാണ്," ഹലോ.. മോനെ നീ എന്തെടുക്കായിനും എത്ര നേരായി വിളിക്കുന്നു".
"അമ്മേ ഒന്നുറങ്ങി.. ഇന്ന് കുറച്ചധികം വർക്ക് ഉണ്ടായിനും "
" ഭക്ഷണം കഴിക്കുട്ടോ, വീട്ടിലേക് വരുന്നില്ലേ നീ "
"അടുത്താഴ്ച നോക്കാം". എന്നാൽ ശരി അമ്മേ പിന്നെ വിളിക്കാം...."
ഇന്നും മുടങ്ങാതെ,മടുക്കാതെ വിളിക്കുന്നതും കുശലം പറയുന്നതും അമ്മ മാത്രം...
പക്ഷെ ഞാൻ മറ്റെന്തിനോ വേണ്ടി ജീവൻ ത്വജിക്കുന്നത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. ഒരുപക്ഷെ എന്നെ മനസിലാക്കാൻ അമ്മയ്ക്കും കഴിയുന്നില്ലേ?
സ്വന്തം കണ്ണുകളെ വിശ്വസിക്കാവുന്നില്ല, ജീവിതം ഏതൊക്കെ വഴികളികളിലൂടെ കടന്നു പോയി! എന്നിട്ടും പുഞ്ചിരിക്കുക ആണു ഞാൻ.. ഒടുവിലിതാ ഒന്ന് കൈ നീട്ടിയാൽ കിട്ടാവുന്നത്ര അടുത്തെത്തിയിട്ടും, എനിക്ക് ഞാനാകാൻ കഴിയുന്നില്ല...! ഒരർത്ഥത്തിൽ ഇതല്ലേ ത്യാഗം. ഇതല്ലല്ലോ ഞാൻ ആഗ്രഹിച്ച ജീവിതം, ഞാൻ കണ്ട സ്വപ്നം? "അവൻ " ആയിരുന്നോ എന്നിലർപ്പിച്ച സ്ഥാനം...... " അവൻ " അതെന്നെ മടുപ്പിക്കുന്നു, അത് എന്നിൽ വേദനയുടെ വിത്തുകൾ പാകുന്നു, അതെനിക് " ത്യാഗം " മാത്രം ആകുന്നു.... ഒന്ന് ഞാൻ ആയി ജീവിക്കാൻ ഞാൻ ആർത്തിയോടെ കാത്തിരിക്കുന്നു. ചെയ്യുന്ന ജോലിയും ഇപ്പോൾ ഭാരമായിരിക്കുന്നു. ഒന്ന് കൈനീട്ടിയാൽ ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടായേക്കാം. പക്ഷെ, എനിക്ക് എന്നെ ലഭിക്കുകയില്ല.
മടുപ്പ് തലച്ചോറിനെ പോലും കീറിമുറിക്കുന്നു.
ഒന്ന് ഉറക്കെ വിളിച്ചുപറയാൻ കൊതിക്കുകയാണ് ഞാൻ, എനിക്ക് കുപ്പിവള വേണം, കണ്മഷി വേണം... എല്ലാത്തിനുമപ്പുറം എനിക്ക് " അവൾ " ആയി മരണം..... എന്നിൽ അർപ്പിക്കപ്പെട്ട കർത്തവ്യത്തെക്കാൾ, എന്നിൽ അലിഞ്ഞിരിക്കുന്ന എന്നെ പൂർത്തിയാക്കാൻ പറ്റാത്തിടത്തോളം കാലം ഞാൻ ഒരു ചോദ്യചിഹ്നമാകുന്നു!
" അവൻ".......????
ഹന്ന കരീന ഐ
ജെന്നി വില്ല
പുതിയകാവ്മുക്ക്
കണ്ണാടിപോയിൽ po
ബാലുശ്ശേരി