പിടയുന്ന ഭൂമി
അകലുന്നു പച്ചപ്പു മായുന്നു മറയുന്നു
ഭൂമിതൻ ജീവൻ പിടഞ്ഞിടുന്നു
പച്ചപ്പിനോളങ്ങൾ തളിരിട്ടു വിരിയുമാ
പടവരമ്പു കരിഞ്ഞിടുന്നു
ഗ്രാമ വഴിയോരത്തു പച്ചതണലേകി
നിന്നുടും മമരമുണങ്ങിടുന്നു.
ഈ മാമരക്കൊമ്പത് പറ്റിപ്പിടിച്ചിടും
മഞ്ഞുകണങ്ങൾ വിഷത്തുള്ളിയായി.
ദാഹജലം നൽകും മഴതന്റെ തുള്ളികൾ
മാറുന്നു മഞ്ഞുപോൽ വിഷത്തുള്ളിയായി
ആദിത്യചൂടോൺനിന്നേറ്റിരിക്കൂ
എങ്കിൽ മാനവ ജീവൻ തുടിപ്പൊച്ചാകേൾക്കാം
നൃത്ത ചുവടെന്തി ഒഴുകുമീ ഒളത്തിൻ
ചലനത്തുടിപ്പ്‌നിലച്ചിരുന്നു
വെള്ളാരം കല്ലിനെതോട്ടുതലോടുന്ന
അരുവിതൻ ഓളം നിലച്ചിടുന്നു.
നീന്തി തുടിച്ചിടും പരൽ മീനിൻ കുഞ്ഞുങ്ങൾ
നീന്താൻ ജാലകണം തേടുന്നു
കാറ്റിനു നാട്ടിൽ അലയടിക്കാൻ വയ്യ
വിഷപ്പുകയെന്തി പറന്നിടുന്നു
ഇന്ന് ഭൂമിതൻ ജീവൻ പിടയുന്നു, തേടുന്നു
ഭൂമിതൻ ജീവശ്വാസത്തിനായി
അനീന ഗോപി