*രാത്രി മഴ*
തുലാവർഷ രാത്രികളിൽ
അവളുടെ വരവും കാത്ത്
ഞാൻ ഇരിക്കാറുണ്ട്
അവളുടെ നനുനനുത്ത
തുള്ളികൾ ഭൂമിയിൽ തൊട്ട്
ചിതറിത്തെറിക്കുന്നതും
കാതോർത്തു ഞാൻ ഇരിക്കാറുണ്ട്
അവളുടെ വരവറിയുമ്പോൾ
പീലി വിരിച്ചാടുന്ന മയി-
ലിനെ പോലെയാകും
എന്റെ മനസ്സ്
രാത്രിയുടെ യാമങ്ങളിൽ ചെവിയോർത്ത്
അവളുടെ വരവും കാത്ത്
ഞാനിന്നും കാത്തിരിക്കുന്നു
രാത്രി മഴ...................
ചില സമയങ്ങളിൽ രൗദ്ര യായും
ചില സമയങ്ങളിൽ മനംകുളിർപ്പിക്കുന്ന
സുന്ദരിയായും അവൾ വരും
അവളുടെ മുത്തുമണികൾ തെറിക്കുന്നതു പോലെയുള്ള
ശബ്ദം എന്റെ മനസ്സിനെ കുളിർപ്പിക്കുന്നു
അതേ..... അവളുടെ വരവിനായി
ഞാനിന്നും കാത്തിരിക്കുന്നു
അനശ്വര ബിനേഷ്