test

കഥ

മേരിയെ അന്വേഷിച്ചാണ് ആന്‍ തോമസ്‌ ആ കോളനിയില്‍ എത്തിയത്. ഇടുങ്ങിയതും വൃത്തിഹീനവുമായ വഴികൾ, കലപില കൂട്ടുന്ന സ്ത്രീ പുരുഷന്മാർ, അടിപിടി കൂടുകയും ബഹളം വച്ചു കളിക്കുകയും ചെയ്യുന്ന കുട്ടികൾ... വഴിനീളെയുള്ള കാഴ്ചകള്‍ മനസ്സിനെ അലോസരപ്പെടുത്തിയെങ്കിലും മേരിയെക്കുറിച്ചോര്‍ത്തപ്പോള്‍ മുന്നോട്ടു തന്നെ നടന്നു.
 
അടുത്തു കണ്ട ഒരു സ്ത്രീയോട് മേരിയുടെ വീടെവിടെയാണ് എന്നു ചോദിച്ചതിന്, താനാരാണ്, എവിടെ നിന്നും വരുന്നു, മേരിയെ എന്തിനു കാണണം എന്നൊക്കെ വിശദീകരിക്കേണ്ടി വന്നെങ്കിലും അവര്‍ മേരിയുടെ വീട് കാണിച്ചു തന്നു.